Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmer Producer Company

ക​ർ​ഷ​ക ഉ​ത്പാ​ദ​ന വാ​ണി​ജ്യ സ​ഖ്യ​ങ്ങ​ൾ: ക​ന്പ​നി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വാ​​​ണി​​​ജ്യ​​​ക്ഷ​​​മ​​​ത ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സു​​​സ്ഥി​​​ര ഉ​​​ത്പാ​​​ദ​​​നസ​​​ഖ്യ​​​ങ്ങ​​​ൾ വ​​​രു​​​ന്നു.

ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രെ ഒ​​​രു​​​മി​​​പ്പി​​​ക്കു​​​ന്ന ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​ന്പ​​​നി​​​ക​​​ളും അ​​​വ​​​രു​​​ടെ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ ത​​​യാ​​​റു​​​ള്ള ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ളെ​​​യും കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ന്ന പ്രൊ​​​ഡ​​​ക്ടീ​​​വ് അ​​​ല​​​യ​​​ൻ​​​സു​​​ക​​​ളാ​​​ണ് രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കു​​​ക.

ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ‘കേ​​​ര’ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് പു​​​തി​​​യ പ​​​ദ്ധ​​​തി​​​ തു​​​ട​​​ങ്ങുന്ന​​​ത്. മൂ​​​ന്നു മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ച് 150 വ്യ​​​ത്യ​​​സ്ത പ്രൊ​​​ഡ​​​ക്ടീ​​​വ് അ​​​ല​​​യ​​​ൻ​​​സു​​​ക​​​ളാ​​​ണ് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 50 സ​​​ഖ്യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കും.

ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​ന്പ​​​നി​​​ക​​​ളും വാ​​​ണി​​​ജ്യ ക​​​ന്പ​​​നി​​​ക​​​ളും ചേ​​​ർ​​​ന്നു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​ത്പാ​​​ദ​​​നസ​​​ഹാ​​​യം, ബി​​​സി​​​ന​​​സ് വി​​​പു​​​ലീ​​​ക​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കാ​​​യി മൊ​​​ത്തം ചെ​​​ല​​​വി​​​ന്‍റെ 60 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കും ‘കേ​​​ര’യി​​​ലൂ​​​ടെ ഗ്രാ​​​ന്‍റാ​​​യി ന​​​ൽ​​​കു​​​ക. പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു കോ​​​ടി രൂ​​​പ വ​​​രെ ഗ്രാ​​​ന്‍റ് ന​​​ൽ​​​കും.

പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​തി​​​നാ​​​യി ചു​​​രു​​​ങ്ങി​​​യ​​​ത് 10 കോ​​​ടി വി​​​റ്റു​​​വ​​​ര​​​വു​​​ള്ള ക​​​ർ​​​ഷ​​​ക കാ​​​ർ​​​ഷി​​​കേ​​​ത​​​ര ക​​​ന്പ​​​നി​​​ക​​​ൾ, സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് ശൃം​​​ഖ​​​ല​​​ക​​​ൾ, ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ർ, ഇ​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഈ ​​​മാ​​​സം 31 ന​​​കം https://pa.kera.kerala.gov. in/auth/login എ​​​ന്ന ലി​​​ങ്ക് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

മൂ​​​ന്നു​​​വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള 200 പേർ അം​​​ഗ​​​ങ്ങളായ പ​​​ത്തു ല​​​ക്ഷം വി​​​റ്റു​​​വ​​​ര​​​വു​​​ള്ള​​​തു​​​മാ​​​യ ഫാ​​​ർ​​​മ​​​ർ പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​ന്പ​​​നി​​​ക​​​ളും ഈ​​​യ​​​വ​​​സ​​​രം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് +91 9037824038 എ​​​ന്ന ന​​​ന്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.​​​

Latest News

Corehub Up